തെരുവിലെ അന്തേവാസികള്‍ക്ക് സ്‌നേഹപ്പൊതിയുമായി ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: സെപ്റ്റംബര്‍ 24 എന്‍ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വി എച്ച് എസ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് നന്മമരം കാഞ്ഞങ്ങാടുമായി ചേര്‍ന്ന് ‘സ്‌നേഹപ്പൊതി’ എന്ന പേരില്‍ പൊതിച്ചോറ് വിതരണം ചെയ്തു.
തെരുവില്‍ കഴിയുന്ന അന്തേവാസികള്‍ക്കും നിരാലംബര്‍ക്കും വേണ്ടിയാണ് എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ സ്‌നേഹപ്പൊതി ഒരുക്കിയത്. വീടുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും കൊണ്ടുവന്ന പൊതിച്ചോറുകള്‍ ശേഖരിച്ച് കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു.
‘നോട്ട് മീ ബട്ട് യു’ എന്ന എന്‍ എസ് എസ് ആപ്തവാക്യം അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനമാണ് സ്‌നേഹപ്പൊതിയെന്ന് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നന്മ മരം പ്രസിഡന്റ് സലാം കേരള, ബാലകൃഷ്ണന്‍ പി വി , വിനീഷ് ബാലന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു , നീലേശ്വരം ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി, അധ്യാപികമാരായ ശ്യാമിത പി പി , സുബിതാശ്വതി, പൂജ കെ, സിന്ധു പി രാമാന്‍, വോളന്റിയര്‍മാരായ മര്‍വാന്‍ മിഥിലാജ്, മുഹമ്മദ് അഷ്വാ ക്ക് , ഫഹീം എം,.സുഹൈല്‍ സി എച്ച്, ഷാരൂണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!