പുല്ലൂർ: കേളോത്ത് വളവിലെ താഴ്ചയിൽ രണ്ട് ലോറികൾ നിയന്ത്രണം വിട്ട് മറിഞ്ഞു. വ്യാഴാഴ്ച വൈകിട്ടാണ് അപകടം.
ഉച്ചയ്ക്ക് ശേഷം ഉണ്ടായ മഴയാണ് ലോറികൾ തെന്നിമറയാൻ കാരണമെന്ന് കരുതുന്നു.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറി വൈകിട്ട് 4.45 ഓടെയും, പിന്നാലെ സിമന്റുമായി പോയ കണ്ടെയ്നർ ലോറി 5മണിയോടെയുമാണ് മറിഞ്ഞത്. കണ്ടെയ്നർ ലോറിയിലെ ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു.
