മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പൂച്ചക്കാട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി; ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു

പൂച്ചക്കാട് : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പൂച്ചക്കാട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഭു മൊട്ടംചിറ അധ്യക്ഷനായി. മണ്ഡലം കോണ്‍ഗ്രസ് ട്രഷറര്‍ സി എച്ച് രാഘവന്‍, ഇഡസ്ട്രിയല്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലം ട്രഷറര്‍ കെ എസ് മുഹാജിര്‍, മണ്ഡലം കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് മെമ്പര്‍ പി കെ പവിത്രന്‍, കൃഷ്ണന്‍ ആലുങ്കാല്‍, ഡി ബാലകൃഷ്ണന്‍, മുരളി മീത്തല്‍, പി നാരായണന്‍, സി എച്ച് വിനീത്, ടി വി രാധാകൃഷ്ണന്‍, രതീഷ് നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!