ചോയ്യങ്കോട്ടെ കെ.സി.സരള അന്തരിച്ചു

ചോയ്യങ്കോട് : കെ.സി .സരള (മരിയ 64) അന്തരിച്ചു. 1999 മുതല്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തക 2006 07 വര്‍ഷം കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍, പിന്നീട് എ ഡി എസ് സെക്രട്ടറി, പ്രസിഡന്റ്, തൊഴിലുറപ്പ് മേറ്റ്, കുടുംബശ്രീ വിപണനമേളകള്‍എന്നീ മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. കൂടാതെ നിലവില്‍ തൊഴിലുറപ്പ് ബോര്‍ഡ് നിര്‍മ്മാണ യൂണിറ്റ് ( ഡി ഡി യു ജി കെ വൈ), പഞ്ചായത്ത്തല , ആര്‍ പി, ജില്ലാ മിഷന്‍ ഹോം ഷോപ്പ് മെമ്പര്‍, ജില്ലാ മിഷന്‍ ജീവ ടീം അംഗം, കീ നാനൂര്‍ റോഡ് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭര്‍ത്താവ്: റോയി (ചോയ്യങ്കോട്), മകള്‍: അനുപ്രിയ, മരുമകന്‍: ലിജോ (ബന്തടുക്ക).

 

error: Content is protected !!