ജില്ലയിലെ മികച്ച ശിശു സൗഹൃദ പോലീസ് ഓഫീസറായി വിജയന്‍ മേലത്തിനെയും ജനമൈത്രി ഓഫീസര്‍മാരായി പ്രദീപന്‍ കോതോളിയെയും പ്രമോദ് കരുവളത്തെയും തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട് : ജില്ലയിലെ മികച്ച ശിശു സൗഹൃദ പോലീസ് ഓഫീസാറായി വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍ വിജയന്‍ മേലത്തിനെയും മികച്ച ജനമൈത്രിഓഫീസര്‍മാരായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ കോതോളിയെയും, അമ്പലത്തറ പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദ് കരുവളത്തെയും കാസര്‍കോട് സോഷ്യല്‍ പോലീസിംഗ് ഡിവിഷനാണ് തെരഞ്ഞെടുത്തത്. നിലവില്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തുവരുന്ന വിജയന്‍ മേലത്ത് ശിശു സൗഹൃദ പോലീസുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. നിലവില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയി ജോലി ചെയ്തു വരുന്ന പ്രദീപന്‍ കോതോളി ജനമൈത്രി പോലീസ് സംവിധാനത്തിലൂടെ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. അശരണരായ സമൂഹത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ആളുകളെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചും, സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ പ്രഥമ പരിശീലന ക്ലാസുകള്‍ നല്‍കിയും, സ്‌കൂളുകളിലും കോളേജുകളിലും വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കിയും ജനമൈത്രി വളണ്ടിയര്‍ ഗ്രൂപ്പ് രൂപീകരിച്ചും ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.മികച്ച ജനമൈത്രി പ്രവര്‍ത്തനത്തിനു 2019 ല്‍ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറിനും,2023 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അര്‍ഹനായിട്ടുണ്ട്.നിലവില്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരുന്ന പ്രമോദ് സ്‌കൂളുകളിലും കോളേജുകളിലും നിരവധി ബോധവത്കരണ ക്ലാസ്സുകളുമാണ് നടത്തി വരുന്നത്.ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലുള്ള സമയത്തുള്ള കൊളവയല്‍ ലഹരി വിരുദ്ധ ഗ്രാമം പദ്ധതി പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. എസ് പി സി സാമന്വയ 2026 കുണിയ കോളേജില്‍ നടക്കുന്ന ജില്ലാ ക്യാമ്പില്‍ വച്ച് അഡി. സുപ്പീരിയന്റ് ഓഫ് പോലീസ് സി എം ദേവദാസ് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

 

error: Content is protected !!