കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് വിജയ ചരിത്രം 2026 ഉന്നത വിജയികള്‍ക്കുള്ള അനുമോദനം നടത്തി

കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് 2025- 26 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ബാങ്ക് മെമ്പര്‍മാരുടെയും, ജീവനക്കാരുടെയും മക്കള്‍ക്കുള്ള അനുമോദന ചടങ്ങ് നടത്തി. വിജയചരിത്രം 2026 എന്ന പേരില്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് രജീസ്ട്രാര്‍ ജനറല്‍ എന്‍ ആര്‍ ബിന്ദു മോള്‍ ഉല്‍ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എം രാഘവന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. എഴുത്തുകാരിയും നിരവധി പുരസ്‌കാര ജേതാവുമായ ബിന്ദു മരങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് ഭരണസമിതി അംഗം എന്‍ ഗോപി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എം സേതു, എ കെ ഗോപലന്‍, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി വി വി ലേഖ സ്വാഗതവും ബ്രാഞ്ച് മാനേജര്‍ എം സതീശന്‍ നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, രക്ഷിതാക്കള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു

 

error: Content is protected !!