വേലാശ്വരം : വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി അരവത്ത്‌കെ. യു. പത്മനാഭ തന്ത്രികളുടെ കാര്‍മ്മിക ത്വത്തില്‍ ദേവ പ്രതിഷ്ഠ ചടങ്ങ് ഏപ്രില്‍ 29 ബുധനാഴ്ച രാവിലെ 9:50 നും 11: 20 നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടന്നു. തുടര്‍ന്ന് പീഠ പ്രതിഷ്ഠ, അഷ്ട ബന്ധക്രിയ, കും ഭേശ കലശാഭിഷേകം, നിദ്രാ കലശാഭിഷേകം, ജീവ കലശാഭിഷേകം, ജീവ ആവാഹന, പ്രതിഷ്ഠാബലി,പരിവാര പ്രതിഷ്ഠ, മഹാപൂജ,ഉപദേവ പ്രതിഷ്ഠ, നിത്യ നിദാനം നിശ്ചയിക്കല്‍ എന്നിവ നടന്നു . ഏപ്രില്‍ 30ന് രാവിലെ മുതല്‍ നടതുറക്കല്‍, അഭിഷേകം, ഉഷപൂജ, ഗണപതിഹോമം, തത്വ കലശ പൂജ, തത്വ ഹോമം, തത്വ കലശാഭിഷേകം, മഹാപൂജ, പരികലശാഭിഷേകം,കുംഭേശ കല ശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം എന്നിവ നടക്കും ഉച്ചയ്ക്ക് അവസ്രാവപ്രാഷണം,ശ്രീഭൂതബലി, മഹാപൂജ. രാത്രി ഏഴു മണിക്ക് നിറമാലയോട് കൂടി ഉത്സവത്തിന് സമാപനമാകും.
