കോട്ടച്ചേരി വലിയ വീട് തറവാട് കളിയാട്ട മഹോത്സവം മെയ് 4, 5 തീയ്യതികളില്‍

കാഞ്ഞങ്ങാട്: കോട്ടച്ചേരി എലൈറ്റ് ഹോട്ടലിന് സമീപത്തെ വലിയ വീട് തറവാട് കളിയാട്ട മഹോത്സവം മെയ് 4, 5 തീയ്യതികളില്‍ നടക്കും.4 ന് രാത്രി തെയ്യംകുടല്‍ 8.30 മുതല്‍ ദണ്ഡ്യങ്ങാനം ഭഗവതി, വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ തെയ്യം എന്നീതെയ്യക്കോലങ്ങളുടെ തുടങ്ങല്‍. തുടര്‍ന്ന് പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം മേലരിക്ക് തീവെക്കല്‍,
കുണ്ടാര്‍ ചാമുണ്ഡിയുടെ തുടങ്ങല്‍, വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചുതോറ്റം. കുണ്ടാര്‍ ചാമുണ്ഡിയുടെ മോന്തിക്കോലം,
അന്തി അണങ്ങംഭൂതം, ചെറിയ ഭഗവതിയുടെ പുറപ്പാട്, പൊട്ടന്‍ ദൈവത്തിന്റെ പുറപ്പാട്. 5 ന് രാവിലെ 9 ന് രക്തചാമുണ്ഡി, 11 ന് വിഷ്ണുമൂര്‍ത്തി, കുണ്ടാര്‍ചാമുണ്ഡി, കാരഗുളികന്‍, 12 മണിക്ക് അന്ന പ്രസാദ വിതരണം,
1 മണിക്ക് ദണ്ഡ്യങ്ങാനം ഭഗവതി, ഉമ്മട്ടക്കുളിയന്‍, തുടര്‍ന്ന് ദൈവങ്ങളെ മുഖാമുഖം കാണല്‍ മുടിയെടുക്കല്‍.
3 മണിക്ക് വിളക്കിലരി സമാപനം.

 

error: Content is protected !!