വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഉദ്ഘാടനം നടന്നു; കേരള ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെ. വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: അന്യം നിന്നു പോകുന്ന കലകളെ സംരക്ഷിക്കുക, കലാരൂപങ്ങളെയും മറ്റ് കലാപരിപാടികളെയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി വേലാശ്വരം ആസ്ഥാനമായി പുതുതായി രൂപീകരിച്ച വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി തട്ടുമ്മല്‍ കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര നടന്നു. വാദ്യമേളം,മുത്തുക്കുട,വിവിധ കലാരൂപങ്ങള്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കുള്ള ഡ്രസ്സ് കോഡ് മത്സരം എന്നിവയുടെ അകമ്പടിയോടെ കൂടിയുള്ള വിളംബര ഘോഷയാത്രയില്‍ നിരവധി പേര്‍ അണിനിരന്നു. തുടര്‍ന്ന് വേലാശ്വരം സ്‌കൂളില്‍ നടന്ന പരിപാടി കേരള ഫോക്ക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെ. വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡണ്ട് കെ. വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ലോഗോ പ്രകാശനം പ്രശസ്ത നാടക നടി അമ്മിണി ചന്ദ്രലയം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ: സി.കെ. സബിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. കെ. മഞ്ജിഷ, കെ. ബിന്ദു, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ എ. തമ്പാന്‍, ദീപാ പ്രവീണ്‍,പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍മാരായ എ. കൃഷ്ണന്‍, വി. കെ. നളിനി, വേലാശ്വരം സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ വിഷ്ണു നമ്പൂതിരി, പി. കൃഷ്ണന്‍ കോടാട്ട് കെ. വി. കൃഷ്ണന്‍ രാവണേശ്വരം എന്നിവര്‍ സംസാരിച്ചു. പ്രമുഖ നാടക നടി അമ്മിണി ചന്ദ്രലയത്തെ പൊന്നാടയണിച്ച് ആദരിക്കുന്ന ചടങ്ങും നടന്നു. കൂടാതെ വിളംബര ഘോഷയാത്രയില്‍ ഡ്രസ്സ് കോഡ് മത്സരത്തില്‍ പങ്കെടുത്തു വിജയികളായ അക്ഷയ നമ്പ്യാറടുക്കം, തുഷാര പാണം തോട്,അരുണ ആസിഫലി പാണം തോട് കുടുംബശ്രീ കള്‍ക്കുള്ള സമ്മാന വിതരണവും പങ്കെടുത്ത കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കുള്ള പ്രോത്സാഹന സമ്മാനവിതരണവും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികള്‍ നിര്‍വഹിച്ചു. ലോഗോ രൂപകല്‍പ്പന ചെയ്ത പ്രഭാകരന്‍ അവതാറിനെ അനുമോദിക്കുന്ന ചടങ്ങും നടന്നു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി എ. പ്രകാശന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.വി രവീന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 150 ഓളം വനിതകള്‍ അണിനിരന്ന മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്ര മാതൃ സമിതിയുടെ മെഗാ തിരുവാതിരയും അരങ്ങേറി. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കൊല്ലം അയനം നാടകവേദി അവതരിപ്പിച്ച ഒറ്റ മുറിയിലെ പെണ്ണ് എന്ന നാടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

 

error: Content is protected !!