ടി വി രാജേഷ് ബാബുവിന് കേരള കൗമുദിയുടെ യൂത്ത് എക്‌സലന്‍സ് അവാര്‍ഡ്

കാഞ്ഞങ്ങാട് 1911ല്‍ സ്ഥാപിതമായ കേരള കൗമുദി ദിനപത്രം ജനകീതയുടെ 115ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. കേരള കൗമുദി കണ്ണൂര്‍ യൂണിറ്റ് ചീഫ് ശ്രീധരന്‍ പുതുക്കുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി രാജേന്ദ്രന്‍ മുഖ്യാതിഥിയായി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍  ഖാദര്‍ മാങ്ങാട്, സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 മത്സരാര്‍ത്ഥി സ്വര്‍ണ്ണ. കെ. എസ് തുടങ്ങിയവര്‍ വിശിഷ്ടാതിഥിയായി.
കേരള കൗമുദി സീനിയര്‍ റിപ്പോട്ടര്‍ ഉദിനൂര്‍ സുകുമാരന്‍ സ്വാഗതവും പരസ്യ വിഭാഗം അസിസ്റ്റന്റ് മാനേജര്‍ കെ. കണ്ണന്‍ പാലക്കുന്ന് നന്ദിയും പറഞ്ഞു.
ഓട്ടോമൊബൈല്‍ മേഖലയില്‍ മലയാളത്തിലെ ആദ്യ പുസ്തക രചയിതാവായ ടി. വി രാജേഷ് ബാബുവിന് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ‘ യൂത്ത് എക്‌സലെന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.
സിനിമ പിന്നണി ഗായിക സ്വര്‍ണ്ണ. കെ. എസ് , മഹാകവി കുമാരനാശാന്‍ രചിച്ച ‘സങ്കീര്‍ത്തനം’ എന്ന അതി മനോഹരമായ കവിത ചന്തമേറിയ പൂവിലും’ അവതരിപ്പിച്ചു.
ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക മേഖലയിലുള്ള നിരവധി പേര്‍ പങ്കെടുത്തു.

error: Content is protected !!