കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ പ്രശസ്തമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ക്ഷേത്രങ്ങളും, കഴ കങ്ങളും, ദേവസ്ഥാനങ്ങളും, കൂട്ടായ്മകളും, വ്യക്തികളും തങ്ങളുടെതായ സംഭാവനകള്‍ നല്‍കിക്കൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി വെള്ളിക്കോത്ത് അതിയാല്‍തെരു ശ്രീ ചൂളിയാര്‍ ഭഗവതി ദേവസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ ഉള്‍പ്പെടുന്ന അംഗങ്ങളുടെ സഹായത്തോടെ മടിയന്‍ കൂലോത്തെ പെരട്ടൂര്‍ ഭഗവതി അമ്മയുടെ ആരൂ ഡമായ ശ്രീകോവില്‍ പുതുക്കി പണിത് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന സമര്‍പ്പണ ചടങ്ങ് നടന്നു. വെള്ളിക്കോത്ത് അതിയാല്‍ തെരു ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്ര ആചാര സ്ഥാനികര്‍ , മടിയന്‍ കൂലോം മേല്‍ശാന്തി തെക്കില്ലം മാധവന്‍ നമ്പൂതിരി എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് ശ്രീകോവില്‍ സമര്‍പ്പണ ചടങ്ങ് നടന്നത്. വെള്ളിക്കോത്ത് അതിയാല്‍ തെരു ചൂളിയാര്‍ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് എന്‍. നിത്യാനന്ദന്‍, സെക്രട്ടറി സി. അശോകന്‍, ഖജാന്‍ജി എം.വി. സന്തോഷ് തുടങ്ങിയവരും ക്ഷേത്ര മറ്റ് ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും നേതൃത്വം നല്‍കി. മടിയന്‍ കൂലോം ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ വി. എം. ജയദേവന്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തോക്കാനം ഗോപാലന്‍ , ട്രസ്റ്റി മാരായ എന്‍.വി. ബേബിരാജ്, വി. നാരായണന്‍, കെ. വി. അശോകന്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍ തുടങ്ങിയവരും ആഘോഷ കമ്മിറ്റി ഭാരവാഹികളും മറ്റ് ഭക്തജനങ്ങളും സംബന്ധിച്ചു.
