കാസര്‍കോട്: 11.65 ഗ്രാം എം ഡി എം എ യുമായി പിടിയിലായ കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം വേങ്ങര ഗ്രാമത്തില്‍ കണ്ണമംഗലം സലാം പാലാമഠത്തിലിന്റെ മകന്‍ പി ഇ .നൗഷാദലി (44) യെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത് .പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധികതടവും അനുഭവിക്കണം. 2022 ആഗസ്റ്റ് 5 ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് കുമ്പള കോയിപ്പാടി ഗ്രാമത്തില്‍ കുണ്ടംകാറടുക്ക ഐ എച്ച്ആര്‍ഡി കോളേജിനടുത്ത് വെച്ച് കുമ്പള സബ്ബ് ഇന്‍സ്‌പെക്ടര്‍ വികെ . അനീഷ് ,പോലീസുകാരായ സജീഷ് ,ഗോകുല ,രാജേഷ് മേലത്ത് എന്നിവരങ്ങിയ സംഘമാണ് പ്രതിയെ മയക്കുമരുന്നടക്കം പിടികൂടിയത്. കുമ്പള ഇന്‍സ്‌പെക്ടര്‍ പി പ്രമോദാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.
