സൗഹാര്‍ദത്തിന്റെ വിളനിലമാവട്ടെ മനുഷ്യബന്ധങ്ങള്‍:ഡോ : ഖാദര്‍ മാങ്ങാട്

അമ്പലത്തറ:ആകുലതകളുടെ സാമൂഹ്യപരിസരത്ത് മനുഷ്യബന്ധങ്ങള്‍ക്കും സൗഹാര്‍ദങ്ങള്‍ക്കും ഉന്നതസ്ഥാനമാണുള്ളതെന്ന് കണ്ണൂര്‍ ജില്ലാ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.
അമ്പലത്തറ സ്നേഹവീട് സംഘടിപ്പിച്ച സൗഹൃദ സദസ് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹവീട്ടിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നാട്ടിലെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍ക്കും ഒരുമിച്ചുകൂടി സൗഹൃദം പങ്കിടുന്നതിനുള്ള വേദിയായി പരിപാടി മാറി.

ഡോ. അംബികസുദന്‍ മാങ്ങാട് ആമുഖപ്രഭാഷണം നടത്തി . മാനവികതയുടെ അടയാളമായ് സ്‌നേഹവീടിനെ മാറ്റാനും ചേര്‍ത്ത് പിടിക്കാനും പൊതുസമൂഹം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹവീടിന്റെ പ്രവര്‍ത്തനങ്ങളെയും കുട്ടികളുടെ ക്ഷേമത്തിനായി നടത്തുന്ന വിവിധ ഇടപെടലുകളെയും അദ്ദേഹം അഭിനന്ദിച്ചു.
മുനീസ അമ്പലത്തറ അധ്യക്ഷം വഹിച്ചു. ജോര്‍ജ് പൈനാപ്പിള്ളി, ദേവദാസ് കണ്ണൂര്‍, വിനോദ് പയ്യന്നൂര്‍, സുചിത്ര കുട്ട്യാറ്റൂര്‍, റാംജി, ടി അപ്പുക്കുഞ്ഞി, ശിവകുമാര്‍ എന്മകജേ, മുനീര്‍ ആറങ്ങാടി,
സി. കൃഷ്ണകുമാര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ, മെമ്പര്‍ സിയാസ്, കാഞ്ഞങ്ങാട് ബ്ലോക്ക് മെമ്പര്‍ ബിന്ദു, കെ വി ജാനകി സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും കെ നിമിത നന്ദിയും പറഞ്ഞു.
ദില്‍ന മടിക്കൈ ,
എം മനീഷ, സജിന, റോഷിത, ഉണ്ണിമായ, ഗോപിക, ബിറ്റ്‌സി, ഹരിത, സഫ്‌ന, പ്രസീത, സുമതി, പുഷ്പ, ജയശ്രീ, സരിത, സുരമ്യ, ബേബി, സീനത്, സുകുമാരന്‍, ചന്ദ്രന്‍, മിനി, ബിന്ദു, പ്രജാത എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

സ്‌നേഹവും സൗഹൃദവും പങ്കുവെച്ചുകൊണ്ട് നടന്ന ടീ പാര്‍ട്ടി കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സന്തോഷകരമായ അനുഭവമായി. സ്‌നേഹവീടും സമൂഹവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു സൗഹൃദ സദസ്സ്.

 

error: Content is protected !!