കാഞ്ഞങ്ങാട്: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി ഒ എ ) കാസര്‍കോട് ജില്ലാ കലോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. കലോത്സവം നാടകപ്രവര്‍ത്തകന്‍ എ കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സുമേഷ് സി എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെവി രാഘവന്‍, സി എം സുധീഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ആര്‍ജിത പി വി , വൈശാഖ് ബാലന്‍, തേജസ്വിനി സാംസ്‌കാരിക വേദി ചെയര്‍മാന്‍ രമേശന്‍ കോളിക്കര എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പില്‍ സ്വാഗതവും, തേജസ്വിനി സാംസ്‌കാരിക വേദി കണ്‍വീനര്‍ പി.സി. ജയരാജന്‍ നന്ദിയും പറഞ്ഞു.
