അമീബിക് മസ്തിഷ്‌ക ജ്വരം; 18 കാരന്‍ ഗുരുതരനിലയില്‍;അമ്പലത്തറയിലെ കുളത്തില്‍ കുളിച്ചവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കുളത്തില്‍ കുളിക്കുന്നതിന് വിലക്ക്

കാഞ്ഞങ്ങാട്: അമ്പലത്തറ പരിസരത്ത് താമസിക്കുന്ന 18 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ സ്ഥിരീകരിച്ചു. . ചികില്‍സയിലുള്ള യുവാവിന്‍ന്റെ നില അതീവ ഗുരുതരമാണ്. ഇയാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പാണ് യുവാവും സുഹൃത്തുക്കളും അമ്പലത്തറയിലെ കുളത്തില്‍ കുളിക്കാനെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമ്പലത്തറ ടൗണിലുള്ള കുളത്തില്‍ കുളിക്കുന്നത് ഒഴിവാക്കാന്‍ പോലീസും ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ഈ കുളത്തില്‍ കുളിച്ചവര്‍ വൈദ്യപരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്. സ്‌കൂള്‍ കുട്ടികളും യുവാക്കളും പതിവായി ഈ കുളത്തില്‍ കുളിക്കാനെത്താറുണ്ട്. റോഡരികില്‍ വാഹനം നിര്‍ത്തി യാത്രക്കാരും ഈ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങാറുണ്ട്.

 

error: Content is protected !!