ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വര്‍ണ്ണ ചിറകുകള്‍ പ്രവൃത്തിപരിചയ ക്യാമ്പ് നടന്നു

കാഞ്ഞങ്ങാട്:പഠനത്തോടൊപ്പം മറ്റു മേഖലയിലും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുന്നതിനും അവ സമൂഹത്തിന്റെ മുന്നേറ്റത്തിന് പ്രയോജനപ്പെടുത്തുന്നതിനുമായി സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളില്‍ ഒന്നായ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഈ അധ്യാന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ കലപ്രവൃത്തി പരിചയ ക്ലബ്ബ് പ്രവര്‍ത്തി ഏകദിന പരിശീലന ക്യാമ്പ് നടത്തി. വര്‍ണ്ണ ചിറകുകള്‍ എന്ന പേരില്‍ നടത്തിയ ക്യാമ്പില്‍ 49 കുട്ടികള്‍ പങ്കെടുത്തു. പോട്ടറി, കൊളഷ് എന്നിവയിലാണ് പരിശീലനം നല്‍കിയത്. സ്‌കൂളില്‍ നടന്ന ക്യാമ്പ് ചിത്രകാരന്‍ ശ്യാമ ശരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഇ വി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എന്‍ വേണുനാഥന്‍, ഡെപ്യൂട്ടി എച്ച് എം കെ വി സുജാത, ക്യാമ്പ് കോഡിനേറ്റര്‍മാരായ ടി പി സപ്ന,ശ്യാമപ്രസാദ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ എച്ച് എം പി സുമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ വി രാജേഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!