പുല്ലൂര്‍ മാടിക്കാലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മനു ലാലിന്റെ പ്രചരണ ബോര്‍ഡ് നശിപ്പിച്ചു; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുല്ലൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി മനുലാല്‍ മേലത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പുല്ലൂര്‍ മാടിക്കാലില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ച മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. മടിക്കലിലെ വി സുരേശന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് ശനിയാഴ്ച രാത്രി 10.45 മണിയോടെ സിപിഎം പ്രവര്‍ത്തകരായ മാടിക്കലിലെ അരുണ്‍, ശരത്, നവിന്‍ എന്നിവര്‍ ചേര്‍ന്ന് നശിപ്പിച്ചത്. ബോര്‍ഡ് നശിപ്പിക്കാന്‍ എത്തിയവരെ വീട്ടുടമ കയ്യോടെ പിടികൂടിയിരുന്നു . വിവരമറിഞ്ഞ് എന്‍ ഡി എ സ്ഥാനാര്‍ഥി മനുലാല്‍ മേലത്ത് സ്ഥലത്തെത്തി. എന്‍ഡിഎയുടെ മുന്നേറ്റം കണ്ട് ഭയന്ന് സാമൂഹ്യ വിരുദ്ധര്‍ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നതെന്നുംപുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഇടത്പക്ഷത്തിന്റെ അക്രമ രാഷ്ട്രീയം ജനം തിരിച്ചറിയുന്നുണ്ട് സ്ഥാനാര്‍ത്ഥി പറഞ്ഞു.

 

error: Content is protected !!