കാഞ്ഞങ്ങാട് : പെരിയ മൂന്നാം കടവില്‍ റോഡില്‍ വാഹനാപകടം പതിവാകുന്നു . നിയന്ത്രണം വിട്ട് ലോറി സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് തല കീഴായി മറിഞ്ഞു. ഇന്ന് രാവിലെ പെരിയ ഭാഗത്ത് നിന്നും കുണ്ടംകുഴി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടമുണ്ടാകുന്ന തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ റോഡ് തടഞ്ഞു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി.
