കാഞ്ഞങ്ങാട്: കേരള പോലീസില്‍ നിന്നും വിരമിക്കുന്ന 14 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി.
സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ എം.സദാശിവന്‍ എം പി.രമേശന്‍, എം റെജികുമാര്‍ ,കെ പി. രമേശന്‍, എ.എം.രഞ്ജിത്ത് കുമാര്‍, സജിമോന്‍ ജോര്‍ജ്ജ്, പി. വിനോദ് കുമാര്‍, എ.വി ശ്രീകുമാര്‍, സി വി. സന്തോഷ് കുമാര്‍ ,സി എം. മിഗ്ദാദ്, ബാബു പാടാച്ചേരി, വൈ വി.രമേശന്‍ , അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.ജെ സക്കീനത്തവി , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദാമോദരന്‍ ടി എന്നിവര്‍ക്ക് പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കാഞ്ഞങ്ങാട് റോയല്‍ റെസിഡന്‍സി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡി ഐ പി എസ് അവര്‍കള്‍ ഉപഹാരം നല്‍കി യോഗം ഉദ്ഘാടനം ചെയ്തു . കെ പി എ ജില്ലാ പ്രസിഡന്റ് പി പ്രകാശന്‍ അധ്യക്ഷനായി. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു വിശിഷ്ട അതിഥിയായി. കെ പി എസ് ഒ എ ജില്ലാ ട്രഷറര്‍ വി ഉണ്ണികൃഷ്ണന്‍, കെ.പി.ഒ.എ.കെ പി
സംസ്ഥാന ട്രഷറര്‍ കെ. പ്രേംജി നായര്‍ , ബേക്കല്‍ ഡി വൈ എസ് പി.എം പി. ആസാദ്, ഹോസ്ദുര്‍ഗ് ഐ പി എസ് എച്ച് ഒ.കെ. ദിനേശന്‍, കെ.പി ഒ ജില്ലാ സെക്രട്ടറി പി വി സുധീഷ് , കാസര്‍കോട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ടി.ഗിരീഷ് ബാബു എന്നിവര്‍ സംസാരിച്ചു. കെ.പി ഒ എ എ ജില്ലാ സെക്രട്ടറി പി രവീന്ദ്രന്‍ സ്വാഗതവും കെ.പി ഒ എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ.സതീശന്‍ നന്ദിയും, കെ.പി എ ജില്ലാ വൈസ് പ്രസിഡന്റ് ടി വി. പ്രമോദ് അനുശോചനവും പറഞ്ഞു.
