നീലേശ്വരം പാലക്കാട്ട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ ആയില്ല്യ പൂജയും വിശേഷാല്‍ ചടങ്ങുകളും നടന്നു

നീലേശ്വരം: പാലക്കാട്ട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ ആയില്ല്യ നക്ഷത്രത്തോടനുബന്ധിച്ച് ഭക്തിപൂര്‍വ്വം ആയില്ല്യ പൂജയും വിശേഷാല്‍ ചടങ്ങുകളും നടന്നു. ദേവിയുടെ അനുഗ്രഹം തേടി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നു. ക്ഷേത്രത്തിലെ വിശേഷാല്‍ പൂജാചടങ്ങുകള്‍ക്ക് തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തി കാര്‍മ്മികത്വം വഹിച്ചു. പ്രത്യേക അഭിഷേകങ്ങള്‍ അര്‍ച്ചനകള്‍, ദീപാരാധന എന്നിവയും ചടങ്ങുകളുടെ ഭാഗമായി നടന്നു. പൂജകള്‍ക്ക് ശേഷം ഭക്തജനങ്ങള്‍ക്ക് പ്രസാദവിതരണവും സംഘടിപ്പിച്ചു. പാലക്കാട്ട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ആയില്ല്യ പൂജ എല്ലാ വര്‍ഷവും വലിയ ഭക്തിസാന്ദ്രമായും വിശ്വാസികളുടെ സാന്നിധ്യത്തോടെയും നടത്തപ്പെടുന്ന പ്രധാന ചടങ്ങുകളിലൊന്നാണെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

 

error: Content is protected !!