വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം: ആചാര്യ വരവേല്‍പ്പുംസാംസ്‌കാരിക സമ്മേളനവും നടന്നു

കാഞ്ഞങ്ങാട്:വേലാസ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ കലശ മഹോത്സവം ഏപ്രില്‍ 24 മുതല്‍ 30 വരെ ബ്രഹ്മശ്രീ കെ. യു. പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ വിവിധ പൂജാ വിധികളോടും കലാസാംസ്‌കാരിക പരിപാടികളോടും കൂടി ആഘോഷിക്കുകയാണ് മഹോത്സവത്തിന്റെ ഭാഗമായി വൈകീട്ട് തന്ത്രി കെ. യു. പത്മനാഭ തന്ത്രി അവര്‍കള്‍ക്ക് ആചാര്യ വരവേല്‍പ്പ് നല്‍കി. വൈകിട്ട് 7.30ന് നടന്ന സാംസ്‌കാരിക സമ്മേളനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു.. ആഘോഷ കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ , കെ. വി. സുകുമാരന്‍, മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ വി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.എ. ഗംഗാധരന്‍ സ്വാഗതവുംബി. ഗംഗാധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രദേശത്തെ കലാകാരന്മാരുടെയും കലാകാരി കളുടെയും നൃത്ത നൃത്യങ്ങള്‍ അരങ്ങേറി. മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഏപ്രില്‍ 25ന് രാവിലെ അഞ്ചുമണി മുതല്‍ വിവിധ പൂജകളും വൈകുന്നേരം ആറുമണിക്ക് വിവിധ പൂജകളും രാത്രി എട്ടുമണിക്ക് കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് എന്ന സാമൂഹ്യ നാടകവും അ രങ്ങേറി. ഏപ്രില്‍ 26 ഞായറാഴ്ച രാവിലെ മുതല്‍ വിവിധ പൂജകളും ഉച്ചയ്ക്ക് അന്നദാനവും രാത്രി ഏഴുമണിക്ക് പുല്ലൂര്‍ മോഹന മാരാരുടെ നേതൃത്വത്തില്‍ തായമ്പകയും അരങ്ങേറും. രാത്രി 8 മണിക്ക് കലാമണ്ഡലം അഭിജോഷ് ചാക്യാറിന്റെ ചാക്യാര്‍കൂത്ത് നടക്കും. മഹോത്സവ പരിപാടികള്‍ ഏപ്രില്‍ 30ന് സമാപിക്കും.

 

error: Content is protected !!