മുട്ടുന്തല ദാറുല്‍ ഉലൂം ഹയര്‍ സെക്കന്ററി മദ്രസ ഹൈടെക് സമുച്ചയത്തിന് കുറ്റിയടിച്ചു; മുട്ടുന്തല ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മഷ്ഹൂദ് ഫൈസി ചോര്‍ക്കള കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു

കാഞ്ഞങ്ങാട് : മുട്ടുന്തല ദാറുല്‍ ഉലൂം ഹയര്‍ സെക്കന്ററി മദ്രസക്കുള്ള, പുതിയ ഹൈടെക് സമുച്ചയത്തിന്, മുട്ടുന്തല ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മഷ്ഹൂദ് ഫൈസി ചോര്‍ക്കള കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു.
മുട്ടുന്തല മുസ്ലിം ജമാ അത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുല്‍ റഹ്‌മാന്‍ ഹാജി അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല സ്വാഗതം പറഞ്ഞു. ട്രഷറര്‍ ബിസ്മില്ല അബ്ദുള്ള ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി റഹ്‌മത്ത്, മൊയ്ദു മമ്മു ഹാജി, ഇബ്രാഹിം ആവിക്കല്‍, മുഹമ്മദ് ബടക്കുപുറം, ദാറുല്‍ ഉലൂം സദര്‍ മുഅല്ലിം യുസുഫ് ഹുദവി മുക്കൂട്, ഹിഫ്‌സ് കോളേജ് ചെയര്‍മാന്‍ ബദ്രുദ്ദീന്‍ സണ്‍ലൈറ്റ്, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങളായ എം എ റഹ്‌മാന്‍, ഉസ്മാന്‍ ബിഎം, നൗഫല്‍ റാസ, ലത്തീഫ് റഹ്‌മത്ത്, ജമാഅത്ത് ശാഖ പ്രതിനിധികളായ ഫൈസല്‍ സൂപ്പര്‍ ടെക്ക്, കൈസ് സണ്‍ലൈറ്റ്, ജാഫര്‍ ദീനാര്‍, സുഹൈല്‍ മുഹമ്മദ്, നൗഫല്‍ ബി എം, ഇസ്മായില്‍ മുഹമ്മദ്, ഷഹനാസ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!