ബളാല്‍: വികസനം പറഞ്ഞ് കൈയടി നേടി, ജനഹൃദയങ്ങളിലൂടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ പ്രചാരണം മുന്നേറ്റം. മലയോര മേഖലകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിന് ലഭിക്കുന്ന സ്വീകരണം വ്യക്തമാക്കുന്നത്. ചെന്നെത്തുന്നിടത്തെല്ലാം ഹൃദ്യമായ സ്വീകരണം. ബളാല്‍ പഞ്ചായത്തിലെ മാലോം, കൊന്നക്കാട്, വെള്ളരിക്കുണ്ട്, പാത്തിക്കര, ബളാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വ്യക്തികളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ആലംബഹീനരുടെ അഭയ കേന്ദ്രമായ മങ്കയം ഗാന്ധിഭവനിലെ അന്തേവാസികളെ കണ്ട് അനുഗ്രഹം തേടി. എല്‍ഡിഎഫ് നേതാക്കളായ സി ദാമോദരന്‍, വി കെ ചന്ദ്രന്‍, ബിജു തുളുശ്ശേരി, ഷാജന്‍ പൈങ്ങോടന്‍, കെ യു ജോയി, ബേബി പുതുമന തുടങ്ങിയവും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
