പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഡോ: എന്‍ പി രാജന്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഹോം കെയര്‍ വാഹനത്തിന്റെ ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട്: പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സ്ഥാപക അംഗവും ജനകീയ ഡോക്ടര്‍ എന്‍ പി രാജന്‍ അനുസ്മരണവും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സേവന മേഖല പ്രവര്‍ത്തകര്‍ക്കായി വര്‍ഷംതോറും നല്‍കുന്ന ഡോ എന്‍ പി രാജന്‍സ്മാരക പുരസ്‌കാര സമര്‍പ്പണവും സൊസൈറ്റിയുടെ രണ്ടാമത്തെ ഹോം കെയര്‍ വാഹനത്തിന്റെ ഉദ്ഘാടനവും ,25 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള ഡോ. എന്‍ പി രാജന്‍ സ്മാരക സൊസൈറ്റി കെട്ടിടത്തില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ ഉദ്ഘാടനം ചെയ്തു .സൊസൈറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ ടി പത്മനാഭന്‍ അധ്യക്ഷനായി. ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഡോ.എം ആര്‍ നമ്പ്യാരും,അമ്മയും കുഞ്ഞും ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുരളീധരനും 91 തവണ രക്തദാനം ചെയ്ത സാമൂഹ്യ പ്രവര്‍ത്തകര്‍ ചട്ടഞ്ചാല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ പി രതീഷ് കുമാര്‍,വര്‍ഷങ്ങളായി പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തുന്ന ആശപ്രവര്‍ത്തക പി ചിന്തമണി എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.ജില്ലാ ഹോസ്പിറ്റലിലെ റിട്ട. ഹെല്‍ത്ത് നേഴ്‌സ് എം ദക്ഷായണി, ഡോ. എന്‍ പി രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി.സൊസൈറ്റി ജോയിന്റ് സെക്രട്ടറി എന്‍ സുരേഷ് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ഹോം കെയര്‍ വാഹനം ശ്രീനിവാസഷേണായി ഫ്‌ലാഗ് ഓഫ് ചെയ്തു.ജില്ലാ ആശുപത്രി സൂപ്രണ്ട് എം പി ജീജ മുഖ്യാതിഥിയായി.വാര്‍ഡ് കൗണ്‍സിലര്‍ എം എ രേഷ്മ, സൊസൈറ്റി രക്ഷാധികാരികളായ എം ശ്രീകണ്ഠന്‍ നായര്‍,മല്ലിക രാജന്‍, ഡോ.എ. കൃഷ്ണകുമാരി,കാഞ്ഞങ്ങാട് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ അസിഫ്,കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് ജയേഷ് കെ ജനാര്‍ദ്ദനന്‍,കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കണ്ണന്‍ പാര്‍ത്ഥസാരഥി, ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എന്‍ വിനോദ് കുമാര്‍,ഗോകുലനന്ദന്‍ മോനാച്ച, പി വി ബാലന്‍എന്നിവര്‍ സംസാരിച്ചു.
സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ ടി ജോഷിമോന്‍ സ്വാഗതവും ട്രഷറര്‍ എന്‍ജിനീയര്‍ സി കുഞ്ഞിരാമന്‍ നായര്‍ നന്ദിയും പറഞ്ഞു. കല പരിപാടികളും നടന്നു.

 

error: Content is protected !!