മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കുടുംബ സംഗമം നടത്തി; സിഐടിയു ജില്ലാ സെക്രട്ടറി വി വി.രമേശന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ജില്ലാ കുടുംബ സംഗമം നടത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി ആനുകൂല്യങ്ങള്‍ നടപ്പിലാക്കിയ ഇടതുപക്ഷ ജനാധിപത്യം മുന്നണി സര്‍ക്കാറിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതിന് മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന് കുടുംബസംഗമം ആവശ്യപ്പെട്ടു. ആലാമിപള്ളി മിനി ഹാളില്‍ നടന്ന സംഗമം സിഐടിയു ജില്ലാ സെക്രട്ടറി വി വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി വി കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. എം മധുസൂദനന്‍, ദിനേശന്‍ മോനാച്ച, വി വി രാജന്‍, എം സുരേശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അനില്‍ കുറന്തൂര്‍ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.

 

error: Content is protected !!