കാഞ്ഞങ്ങാട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ യിലെ റീജിയണല്‍ ചെയര്‍പേഴ്‌സണ്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍മാരുടെ 4 മത് കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് വെച്ച് നടന്നു. കോഴിക്കോട്, വയനാട്, മാഹി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ലയണ്‍സ് ലീഡര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്.
പരിപാടി ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവിഗുപ്ത ഉദ്ഘാടനം ചെയ്തു. ആര്‍ ആന്റ് സെഡ് സി കോര്‍ഡിനേറ്റര്‍ ബോബിഷ് കുന്നത്ത് അധ്യക്ഷനായി. ഡിസ്ട്രിക്ട് ക്യാബിനെറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി റീജ ഗുപ്ത, കെ ശ്രീനിവാസ ഷിനോയ്, വൈസ് ഗവര്‍ണര്‍മാരായ ടൈറ്റസ് തോമസ്, പി എസ് സൂരജ്, ഡിസ്രിക്ട് ക്യാബിനെറ്റ് സെക്രട്ടറി വിഷോബ് പനങ്ങാട്ട്, പ്രിന്‍സിപ്പല്‍ ഡിസ്രിക്ട് സെക്രട്ടറി കെ പ്രേംകുമാര്‍, ചീഫ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡ്വോയിസര്‍ ഇ അനിരുദ്ധന്‍, ലയണ്‍സ് ഡിസ്ട്രിക്ട് നേതാക്കളായ സുഭാഷ് നായര്‍, എസ് ബിജോയ്, ബ്രിജിത്ത് കുളങ്ങരത്ത്, ടി ജി ബാലന്‍, പുരുഷോത്തം ബസപ്പ, ഷാജി ജോസഫ്, വത്സല ഗോപിനാഥ്, സെനോണ്‍ ചക്കിയാട്ട്, ജില്ലാ സെക്രട്ടറി വി വേണുഗോപാലന്‍, എന്നിവര്‍ സംസാരിച്ചു. റീജിയണ്‍ ചെയര്‍പേഴ്‌സണ്‍ സുകുമാരന്‍ പൂച്ചക്കാട് സ്വാഗതവും രാഘവന്‍ തേക്കടവന്‍ നന്ദിയും പറഞ്ഞു
