ചിത്താരിയില്‍ ബൈക്കില്‍ കാറിടിച്ച് മലപ്പുറം സ്വദേശിക്ക് ദാരുണ അന്ത്യം

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയില്‍ കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
മലപ്പുറം ഒഴുക്കൂര്‍ പല്ലിത്താ ലത്തില്‍ പി. ശങ്കരന്റെ മകന്‍ പി. അഖിലേഷ് (38) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം . ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ യുവാവിനെ
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് താമസിച്ച് ജോലി ചെയ്യുന്നയാളാണ് മരിച്ച യുവാവ്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ആലാമിപ്പള്ളി എല്‍ വി ടെമ്പിളിന് സമീപത്തെ എച്ച്. ജെ. ഉല്ലാസിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് നരഹത്യക്ക് കേസെടുത്തു.

 

error: Content is protected !!