കാറില്‍ കടത്തിയ 1200 ലിറ്റര്‍ സ്പിരിറ്റുമായി രണ്ടുപേര്‍ നീലേശ്വരം പോലീസിന്റെ പിടിയില്‍

നീലേശ്വരം: കാറില്‍ കടത്തിയ 1200 ലിറ്റര്‍ സ്പിരിറ്റുമായി രണ്ടുപേരെ നീലേശ്വരം എസ് ഐ ജി.ജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പുനയൂര്‍ സൗത്തില്‍ അറക്ക പറമ്പില്‍ എഎച്ച് അന്‍സിഫ് (40 ),മഞ്ചേശ്വരം കുഞ്ചത്തൂര്‍ മല്ലികേശ്വര ടെമ്പിളിന് സമീപത്തെ ഗിരീഷ് (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 34 കാനുകളിലായി സൂക്ഷിച്ച 1200 ലിറ്റര്‍ സ്പിരിറ്റ് ആണ് പിടികൂടിയത് . ഇന്നലെ രാത്രി നീലേശ്വരം നെടുങ്കണ്ട വളവില്‍ വെച്ചാണ് പോലീസ് കെഎല്‍ 14 ക്യൂ.60 62 നമ്പര്‍ ഇന്നോവ കാറില്‍ നിന്നും സ്പിരിറ്റ് പിടികൂടിയത്. മൂന്നു കാറുകളിലായാണ് സ്പിരിറ്റ് കടത്തിയത് . മറ്റു രണ്ടു കാറുകളും പോലീസിനെ കണ്ട് രക്ഷപ്പെട്ടു. സ്പിരിറ്റ് പിടികൂടാനുള്ള ശ്രമത്തിനിടയില്‍ പോലീസ് ജീപ്പിനെ ഇടിച്ച് തെറുപ്പിക്കാനും ശ്രമമുണ്ടായി. എസ് ഐ ജിഷ്ണുവിന് പുറമേ എസ് ഐ ടി വി രാജേഷ് കുമാര്‍ , എന്‍ എം രമേശന്‍ , പോലീസ് ഉദ്യോഗസ്ഥരായ എന്‍ സുനീഷ്, ദിലീഷ് കുമാര്‍ പള്ളിക്കൈ, സുമേഷ് ബേഡുര്‍ , സന്തോഷ് പാണപ്പുഴ, ബാബു കാഞ്ഞങ്ങാട്, ബിജു ചന്തേര , സന്തോഷ് ചേയ്യംങ്കോട് , പ്രമോദ് എന്നിവരും സ്പിരിറ്റ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

 

error: Content is protected !!