അജാനൂര്‍ കൊളവയല്‍ ഫ്രണ്ട് ഷിപ്പ് ഫോര്‍ എവര്‍ കൂട്ടായ്മയുടെ എക്‌സലന്‍സ് പുരസ്‌ക്കാരം സുറൂര്‍ മൊയ്തു ഹാജിക്ക്

അജാനൂര്‍ : രാഷ്ട്രീയ സാംസ്‌ക്കാരിക ജീവകാരുണ്യ മേഖലകളിലുള്‍പ്പെടെ ഒരു പുഷായുസ്സ് മുഴുവന്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സുറൂര്‍ മൊയ്തു ഹാജിക്ക് ജന്മ നാടിന്റെ ആദരം .
കൊളവയലിലെ പ്രവാസികളും തദ്ദേശീയരും ഉള്‍പ്പെട്ട ബഹുജന കൂട്ടായ്മ ആയ ഫ്രണ്ട് ഷിപ്പ് ഫോര്‍ എവരിന്റെ ഈ വര്‍ഷത്തെ എക്‌സലന്‍സ് പുരസ്‌ക്കാരം കാഞ്ഞങ്ങാട് വ്യാപാരി ഭവന്‍ ഹാളില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ സംഘടനയുടെ മുഖ്യ രക്ഷാധികാരി ബിസ്മില്ല മുഹമ്മദ് കുഞ്ഞി ഹാജി സുറൂര്‍ മൊയ്തു ഹാജിക്ക് സമ്മാനിച്ചു .
ജീവിച്ചിരിക്കുന്ന കാലം കൊണ്ട് മാത്രമല്ല ചിലര്‍ ചരിത്രമാകുന്നത് , അവര്‍ അടുത്ത തലമുറയ്ക്കായി എന്ത് ബാക്കി വെച്ച് പോകുന്നു എന്നതിന്റെ പേരില്‍ കൂടിയാണെന്നും അത്തരത്തില്‍പ്പെട്ട ഒരാള്‍ ആദരിക്കപ്പെടുന്നത് വഴി പുരസ്‌ക്കാര ചടങ്ങു തന്നെ ധന്യമായി എന്നും മുഹമ്മദ് കുഞ്ഞി ഹാജി അഭിപ്രായപ്പെട്ടു
അജാനൂര്‍ കൊളവയല്‍ മേഖലകളില്‍ സര്‍വ്വ തല സ്പര്‍ശിയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍
സംഘടനയുടെ കുടുംബ സംഗമവും ഇതോടനുബന്ധിച്ചു നടന്നു . സ്ത്രീകളുടെയും കുട്ടികളുടെയും കലാ പരിപാടികളും മത്സരങ്ങളും ഹൃദ്യമായി .
സി എ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ഫാത്തിമ ഫര്‍ഹത്ത് ഫൈസലിനും മറ്റു വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ കൈമാറി .
ഫൈസല്‍ പാലായി അധ്യക്ഷനായി
ഷമീന ഇബ്രാഹിം ക്ലാസെടുത്തു ഖാലിദ് കൊളവയല്‍ സ്വാഗതം പറഞ്ഞു
സി എച്ച് ഹംസ , സലാം മുഹമ്മദ് , സി പി ഇബ്രാഹിം ,അഷ്റഫ് അലി , മുഹമ്മദലി ഹസനാബാദ് , ഹനീഫ ഉമ്പിച്ച , അബ്ദുല്ല , മുഹമ്മദ് കുഞ്ഞി , ശരീഫ് എ കെ , അഹ്‌മദലി , സുബൈര്‍ , ഫൈസല്‍ അബൂബക്കര്‍ , ക്വാസിം , യൂസഫ് അഞ്ചില്ലാത്ത്,ഹമീദ് , മജീദ് , മുസ്തഫ എന്നിവര്‍ സംസാരിച്ചു

 

error: Content is protected !!