ലാഭക്കണക്കുകള്‍ക്ക് മീതെ മണ്ണോടുള്ള പ്രണയം; അട്ടകളോട് പൊരുതി പെരളത്ത് വയലില്‍ വീണ്ടും പച്ചപ്പണിയിച്ച് ഒരു മുന്‍ പട്ടാളക്കാരന്‍

പടം: രാമചന്ദ്രന്‍ പാടത്ത്

കാഞ്ഞങ്ങാട്: ഒരുകാലത്ത് പൊന്നിന്‍ നിറമുള്ള നെല്‍ക്കതിരുകളും സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള കണി വെള്ളരിയും യഥേഷ്ടം വിളഞ്ഞുനിന്നിരുന്നൊരു മണ്ണായിരുന്നു പെരളത്ത് വയല്‍. എന്നാല്‍ കാലത്തിന്റെ മാറ്റത്തില്‍ ആ പാടശേഖരങ്ങള്‍ വര്‍ഷങ്ങളോളം കൃഷിയിറക്കാതെ പുല്ലുപിടിച്ച് തരിശായി കിടക്കുന്നത് കാണുമ്പോള്‍ രാമചന്ദ്രന്‍ വടക്കിനി എന്ന കര്‍ഷകന്റെ മനസ്സ് വല്ലാതെ വിതുമ്പുമായിരുന്നു.
?കാരണം മറ്റൊന്നുമല്ല, ഞാറ്റുപാട്ടിന്റെ ഈണവും നാട്ടിയും കൊയ്ത്തുമൊക്കെയുള്ള സജീവമായ ഒരു കാര്‍ഷിക സംസ്‌കാരം കണ്ടും അനുഭവിച്ചുമാണ് രാമചന്ദ്രന്റെ ബാല്യം കടന്നുപോയത്. മണ്ണുമായുള്ള ആ പൊക്കിള്‍ക്കൊടി ബന്ധം തന്നെയായിരുന്നു, ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങള്‍ മാറ്റിവെച്ച് ആ തരിശുഭൂമിയില്‍ വീണ്ടും പൊന്നുവിളയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
?എന്നാല്‍, ആഗ്രഹിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. വലിയൊരു ഇടവേളയ്ക്ക് ശേഷം ആ മണ്ണിലേക്ക് കൃഷിയുമായി ഇറങ്ങിത്തിരിച്ച രാമചന്ദ്രന് നേരിടേണ്ടി വന്നത് കടുത്ത അഗ്‌നിപരീക്ഷകളെയാണ്. പ്രതികൂല സാഹചര്യങ്ങളും അപ്രതീക്ഷിതമായി വന്ന വെല്ലുവിളികളും ആ കര്‍ഷകന്റെ പാത ദുഷ്‌കരമാക്കി. എങ്കിലും, സാമ്പത്തിക ലാഭത്തിനപ്പുറം കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശവും ആത്മാര്‍ത്ഥതയും കൈമുതലാക്കി അദ്ദേഹം ആ പ്രതിസന്ധികളെ നെഞ്ചുവിരിച്ച് നേരിടുകയാണ്.
തരിശായി കിടന്ന ഭൂമി രാമചന്ദ്രന്‍ 10 ഏക്കറിയോളം പാട്ടത്തിന് എടുത്ത് നെല്‍കൃഷി എടുക്കുവാന്‍ മെയ് മാസത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു. അതിനുവേണ്ടി ആവശ്യമായ ഞാറും തയ്യാറാക്കി.
ഞാറു നടുന്നതിനായി നാട്ടിലെ പണിക്കാരെ ലഭിക്കാതെ സാഹചര്യം ആദ്യം തന്നെ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.എന്നാല്‍ ഞാറ് നടന്നതില്‍ മലയാളികളെ വെല്ലുന്ന ബംഗാളികള്‍ ഉണ്ടെന്ന് വിവരമറിഞ്ഞ് രാമചന്ദ്രന്‍ അത് അന്വേഷിച്ചു നടന്നു.ഒടുവില്‍ പാകമായ ഞാറ് പറിച്ചു മാറ്റാന്‍ ബംഗാളികള്‍ എത്തിയപ്പോഴാണ് അടുത്ത പ്രതിസന്ധി.അട്ട ശല്യം കൊണ്ട് പാടത്ത് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.ബംഗാളികളെ കാല്‍ക്കല്‍ വീണുവെങ്കിലും ഒരുതരത്തിലും പറ്റില്ലെന്ന് മറുപടി നല്‍കി ബംഗാളികള്‍ മടങ്ങിപ്പോയി.10 ഏക്കര്‍ സ്ഥലം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിക്കാന്‍ തന്നെ പണം കുറെ ചെലവായി. പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എന്തു ചെയ്യുമെന്ന് അറിയാതെ രണ്ടു ദിവസക്കാലം ഊണും ഉറക്കവുമില്ലാതെ അലയുകയായിരുന്നു രാമചന്ദ്രന്‍.
ഒടുവില്‍ പെരിയ കൃഷി കൃഷി ഓഫീസര്‍ ജയപ്രകാശിന്റെ സഹായം തേടിയെങ്കിലും അട്ടയെത്തുരുത്തുന്നതിന് മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശമെങ്കിലും അത് വലിയ പണച്ചെലവുള്ളതായിരുന്നു.ഒടുവില്‍ തന്റെ നിസ്സഹായ അവസ്ഥ കൃഷിവകുപ്പ് മുമ്പാകെ വിവരിച്ചപ്പോള്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും അട്ടയെ തുരത്തുന്നതിന് ആവശ്യമായ കുമ്മായം കൃഷിവകുപ്പ് ഏതെങ്കിലും രീതിയില്‍ സബ്‌സിഡിയായി നല്‍കാമെന്ന് ഉറപ്പു രാമചന്ദ്രന് നല്‍കി.
ഒടുവില്‍ പാടത്ത്കുമ്മായം വിതറി പിന്മാറിയ ബംഗാളികളുടെ സഹായം വീണ്ടും അഭ്യര്‍ത്ഥിച്ചു. ബംഗാളികള്‍ ഞാന് നടനായി എത്തിയപ്പോള്‍ അട്ട ശല്യം കുറഞ്ഞുവെങ്കിലും പൂര്‍ണമായും ഭേദപ്പെട്ടില്ല.
ഒടുവില്‍ ഒരു പട്ടാളക്കാരനായ രാമചന്ദ്രന് ഹിന്ദിയും ബംഗാളി ഭാഷയും തനിക്ക് വഴങ്ങുമെന്നത് കൊണ്ട് ബംഗാളികള്‍ക്ക് ധൈര്യം പകര്‍ന്ന് അട്ടയുമായുള്ള യുദ്ധസമാനമായ അന്തരീക്ഷത്തില്‍ നിലം ഉഴുത് മറിച്ച് പത്തേക്കര്‍ ഭൂമിയിലും കൃഷിയിറക്കി ആദ്യഘട്ടത്തില്‍ വിജയം കൊയ്യുകയാണ്.
ഇനിയും ഘട്ടങ്ങള്‍ പലതാണ്,വളമിടണം കള പറിക്കണം,മരുന്നടിക്കണം ഇതിനിടയില്‍ കാലവര്‍ഷം കനത്താല്‍ വെള്ളം കയറാം എല്ലാറ്റിനും അതിജീവിച്ച് വേണം നെല്ല് കൊയ്യാന്‍. ഞാറ് നടാന്‍
മലയാളിയെക്കാള്‍ അഗ്രഗണ്യന്മാരാണ് ബംഗാളി തൊഴിലാളികള്‍.നാട്ടിപണിയിലുള്ള ഇവരുടെ സ്പീഡ് കണ്ടാല്‍ എല്ലാവരും നോക്കി പോകും. നമ്മുടെ തൊഴിലാളികള്‍ ഒരേക്കര്‍ സ്ഥലം നടാന്‍ 20 പേര്‍ ഒരു ദിവസം എടുക്കുമ്പോള്‍ ബംഗാളികള്‍ 10 പേര്‍ ഒന്നരമണിക്കൂറില്‍ ഒരേക്കറില്‍ ഞാറ് നടും.രാവിലെ ആറു മണിക്ക് എത്തിയാല്‍ വൈകിട്ട് 7 മണി വരെ പണിയെടുക്കും.
കൂലി ഏക്കര്‍ വെച്ചാണ് കണക്കാക്കുന്നത്.ട്രാക്ടര്‍
മണിക്കൂറിന് 1200 രൂപ നല്‍കി നിലമൊരുക്കുവാനും, 7200 നല്‍കി ഒരു ഏക്കര്‍ ഭൂമി ഞാറു നടുവാനും ആദ്യ ചെലവഴിക്കണം.വളവും ബാക്കി കാര്യങ്ങളൊക്കെ ആകുമ്പോള്‍ നെല്ലിന് ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ് രാമചന്ദ്രന് ചിലവാകുക.പക്ഷേ അദ്ദേഹം ലാഭത്തിന് അല്ല മറിച്ച് കുട്ടിക്കാലം മുതലേ കണ്ടുശീലിച്ച വയലിന്റെ പച്ചപ്പും, മണ്ണിലെ അധ്വാനത്തിന്റെ വിയര്‍പ്പും, കാര്‍ഷിക സംസ്‌കാരവുമായുള്ള ആത്മബന്ധവും ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയില്ല എന്നതുകൊണ്ടുമാത്രമാണ് നഷ്ടം കണക്ക് കൂട്ടാതെ രാമചന്ദ്രന്‍ മുന്നോട്ട് നീങ്ങുന്നത്.

 

error: Content is protected !!