ഡിസ്ട്രിക്ട്ഗവര്‍ണര്‍ ടൈറ്റസ് തോമസിന് കാഞ്ഞങ്ങാട് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്:- ഹോങ്കോങ് വച്ച് നടന്ന ലയണ്‍സ് ഇന്റര്‍നാഷണല്‍ ന്റെ 318 E യുടെ ഡിസ്ട്രിക്ട് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട് തിരിച്ചെത്തിയ കാഞ്ഞങ്ങാട് സ്വദേശി ടൈറ്റസ് തോമസിനും ഫസ്റ്റ് ലേഡി എല്‍സമ്മ ടൈറ്റസിനും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. 25 വര്‍ഷത്തിന് ശേഷമാണ് കാഞ്ഞങ്ങാട് സ്വദേശി ഈയൊരു സ്ഥാനത്തിന് അര്‍ഹത നേടുന്നത്.ഈ മാസം 26 ന് കാഞ്ഞങ്ങാട് പാലേഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നസ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായാണ് അദ്ദേഹത്തിനു ഭാര്യയ്ക്കും സ്വീകരണം നല്‍കിയത്. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബിന്റെയും കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റ് നിരവധി ലയണ്‍സ് ക്ലബ്ബുകളുടെ കൂട്ടായ്മയിലാണ് സ്വീകരണം നല്‍കിയത്. ഡിസ്റ്റിക് ക്യാബിനറ്റ് സെക്രട്ടറി കെ ഗോപി, ക്യാബിനറ്റ് ട്രഷറര്‍ എച്ച് വി നവീന്‍ കുമാര്‍, ഡിസ്റ്റിക് ഓഫീസ് സെക്രട്ടറി എന്‍ ആര്‍ പ്രശാന്ത്, ഡിസ്റ്റിക് പി ആര്‍ ഒ പി വി രാജേഷ്, റീജണല്‍ ചെയര്‍പേഴ്‌സണ്‍ എന്‍ അനില്‍കുമാര്‍, കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജോയി ജോസഫ്, സെക്രട്ടറി കെ ജിപ്‌സണ്‍, ട്രഷറര്‍ സി യന്തി മിം,ആനന്ദആശ്രമം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പ്രഭാകരന്‍ അവതാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!