പാലിയേറ്റീവ് പരിചരണം കാലത്തിന്റെ ആവശ്യം: ഇ.വി. ജയകൃഷ്ണന്‍

വര്‍ത്തമാന കാലത്ത് വ്യക്തികള്‍ അനുഭവിക്കുന്ന ആകുലതകള്‍ക്ക് പരിഹാരം കാണാനാകില്ലെങ്കിലും അയവുണ്ടാക്കാന്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സാദ്ധ്യമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇ.വി. ജയകൃഷ്ണന്‍ പറഞ്ഞു. സ്‌നേഹം പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലിയേറ്റീവ് സെന്റര്‍ ചെയര്‍മാന്‍ കെ.പി.കൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. രക്ഷാധികാരി വി.മാധവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സി.കൃഷ്ണകുമാര്‍ , സതി എരമം, ബാലന്‍ കുന്നുമ്മല്‍ , എ.എം. ജോര്‍ജ്ജ്, റഹ്‌മാന്‍ അമ്പലത്തറ, ഉപേന്ദ്രന്‍ , എന്‍.അമ്പാടി, അമ്പലത്തറ നാരായണന്‍ ,രതീഷ് അമ്പലത്തറ, വേണുഗോപാല്‍ ചുണ്ണംകുളം,ഗോപന്‍ , വര്‍ഷ , ഇന്ദു , നൈന , പ്രസീത, കെ. സുമതി, പുഷ്പ
സംസാരിച്ചു. പി.എസ്.സരിത സ്വാഗതവും സുരമ്യ നന്ദിയും പഞ്ഞു.

 

error: Content is protected !!