local news

കോഴിപ്പോര് ചൂതാട്ടം: ആറ് പേര്‍ പിടിയില്‍ ,അഞ്ച് കോഴികള്‍ കസ്റ്റഡിയില്‍

ബദിയടുക്ക: കോഴിപ്പോര് ചൂതാട്ടംആറുപേരെ പോലീസ് പിടികൂടി. കാസര്‍കോട് കറന്തക്കാട് സ്വദേശി ദിനേശന്‍ (26), ബദിയടുക്ക മു ഞ്ചിനിയടുക്കയിലെ ബാലകൃഷ്ണ റായ് (46), നീര്‍ച്ചാല്‍ കോടിയടുക്കയിലെ സുരവുറായ് (42), കുഡ്‌ലുവിലെ ജയന്തന്‍ (48) നീര്‍ച്ചാല്‍ പൊടിയടുക്കയിലെ അശോകന്‍ (55), നീര്‍ച്ചാല്‍ മക്കി കരയിലെ ഈശ്വര (62)എന്നിവരെയാണ് എസ്. ഐ. ടി. സുനില്‍ കുമാറും സംഘവും പിടികൂടിയത്. വെളളിയാഴ്ച വൈകിട്ട് നീര്‍ച്ചാല്‍ ഗോളിയയ്ക്ക ശാന്തിപ്പള്ളയില്‍ വെച്ചാണ് കോഴിപ്പോര് ചൂതാട്ടത്തിനിടെ സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 5 പൂവന്‍ കോഴികളെയും 1620 രൂപയും പോലീസ് പിടിച്ചെടുത്തു.

 

error: Content is protected !!