local news

അതിഞ്ഞാല്‍ തെക്കേപ്പുറം അങ്കണവാടിയില്‍ ശിശുദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 137-ാം ജന്മദിനം (ശിശുദിനം) അജാനൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് അതിഞ്ഞാല്‍ തെക്കേപ്പുറം അങ്കണവാടിയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിന്റെ ഭാഗമായി അങ്കണവാടി കുട്ടികള്‍ നെഹ്‌റുജിയെ അനുസ്മരിച്ചുകൊണ്ട് റോസാപ്പൂക്കള്‍ അര്‍പ്പിച്ചു. കുട്ടികളുടെ വേഷധാരണം ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികള്‍ക്ക് പായസ വിതരണവും നടത്തി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടത്ത്, അങ്കണവാടി അധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും നെഹ്‌റുജിയുടെ കുട്ടികളോടുള്ള സ്‌നേഹം ഓര്‍മ്മിപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്

 

error: Content is protected !!