പരശുറാം എക്‌സ്പ്രസില്‍ യാത്രക്കാരന്റെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയുടെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ പ്രതിയെ കാസര്‍കോട് റെയില്‍വേ പോലീസും ആര്‍പിഎഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം കുണിയേരി കാവുംപുറം സ്വദേശിയായ മുഹമ്മദ് ജാബിര്‍ (30) ആണ് അറസ്റ്റിലായത്.
പാലക്കാട് പട്ടാമ്പി സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയുമായ ടി.പി. വിഷ്ണുദത്തിന്റെ ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആഗസ്റ്റ് 22 ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗളൂരുവിലേക്കുള്ള പരശുറാം എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന വിഷ്ണുദത്ത്, ട്രെയിന്‍ കാസര്‍കോട് എത്തിയപ്പോഴാണ് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.ഐ. സനില്‍കുമാര്‍, എ.എസ്.ഐ. സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ആര്‍പിഎഫ് ഉദ്യോഗസ്ഥരായ കെ.എം. ഷൈജു, ബൈജു, വിജേഷ്, ശ്രീനാഥ്, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

error: Content is protected !!