മേല്‍പ്പറമ്പില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഇടിച്ച് മരിച്ചത് തിരുവനന്തപുരം ശംഖുമുഖം സ്വദേശി; ബന്ധുക്കള്‍ എത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

മേല്‍പ്പറമ്പ്: മേല്‍പ്പറമ്പില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഇടിച്ച് മരിച്ച കാല്‍നടയാത്രക്കാരനെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ ഷാരോണ്‍ പോള്‍ (37) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
പോലീസ് പുറത്തുവിട്ട ഫോട്ടോ ഷാരോണ്‍ താമസിച്ചിരുന്ന വാടക വീട്ടുടമ തിരിച്ചറിഞ്ഞതോടെയാണ് മരിച്ചയാളെ വ്യക്തമായത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ടെത്തിയ ഷാരോണ്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. ആഗസ്റ്റ് 30-ന് പുലര്‍ച്ചെയാണ് മേല്‍പ്പറമ്പ് ഗോള്‍ഡ് ബേക്കറിക്ക് മുന്നില്‍ വെച്ച് കോട്ടയത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഷാരോണിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ അദ്ദേഹം മരിച്ചു. ഷാരോണിന്റെ ബന്ധുക്കള്‍ കാസര്‍കോട്ടെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

 

error: Content is protected !!