പൊടോ തുരുത്തി തത്തയില്‍ തറവാട് കുടുംബ സംഗമം; സിനിമാ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു

നീലേശ്വരം:പൊടോ തുരുത്തി തത്തയില്‍ തറവാട് കുടുംബ സംഗമം പൊടോ തുരുത്തി ശ്രീ കായക്കീല്‍ ഭഗവതി ക്ഷേത്ര ഓഡിറ്റോയി ത്തില്‍ നടന്നു.നൂറ് കണക്കിനുതറവാട് കുടുംബംഗങ്ങള്‍ പങ്കെടുത്തു. സിനിമാ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. തറവാട്ടിലെ മുതിര്‍ന്ന കാര്‍ണവര്‍ കുഞ്ഞിക്കോരന്‍നിലവിളക്ക് കൊളുത്തി. സിനി ആര്‍ട്ടിസ്റ്റ് ഷീന വിജയന്‍. മുതിര്‍ന്ന അംഗങ്ങള്‍ക്ക് പൊന്നാട അണിയിച്ചു തറവാട്ട് കമ്മിറ്റി പ്രസിഡന്റ് സുകുമാരന്‍ പാലായി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ടി.വി കുഞ്ഞികണ്ണന്‍, രാഘവന്‍ മാവുങ്കാല്‍, കൃഷ്ണന്‍ വെങ്ങാട്ട്, ജനാര്‍ദ്ദനന്‍ വെങ്ങാട്ട് ,സതീശന്‍ പൊടോ തുരുത്തി ,മധു പണിക്കര്‍, എന്‍ സുകുമാരന്‍, സുധീരന്‍മയിച്ച എന്നിവര്‍ സംസാരിച്ചു. തറവാട് സെക്രട്ടറി വത്സരാജ് മയിച്ച സ്വാഗതവും സുമേഷ് കാര്യംങ്കോട് നന്ദിയും പറഞ്ഞു.
വിവിധ മേഖലകളില്‍ കഴിവ് തെളിയച്ചവരെയും മുതിര്‍ന്നവരെയും ആദരിച്ചു.

 

error: Content is protected !!