കാഞ്ഞങ്ങാട്: സംസ്ഥാന ജി.എസ്.ടി വകുപ്പ് ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ ‘പ്രഗതി’യുടെ 12ാം വാര്‍ഷിക സമ്മേളനം ‘ലെഗസി 12’ കാഞ്ഞങ്ങാട്ട് വെച്ച് പ്രൗഢഗംഭീരമായി നടന്നു. മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പി.സി. ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ കലേഷ് കരുണാകരന്‍ മുഖ്യാതിഥിയായിരുന്നു.സമ്മേളനത്തില്‍ വി.സചിത്, നാരായണന്‍ കൊളത്തൂര്‍, പി.വി. ശ്രീധരന്‍, മുഹമ്മദ് അഷറഫ് അപ്പാട്ടില്ലത്ത്, എ.വി. പ്രഭാകരന്‍, എസ്.സാബു കുമാര്‍ , കെ എം.ജോര്‍ജ് , ഒ.പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മധു കരിമ്പില്‍ സ്വാഗതവും എല്‍ ഉഷാകുമാരി നന്ദിയും പറഞ്ഞു. മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ രമേശന്‍ കോളിക്കര, ടി.പി. പ്രമോദ് എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു. ഇടുക്കിയില്‍ വെച്ച് നടന്ന ഓള്‍ കേരള ജി.എസ്.ടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായ കാസര്‍കോട് ടീം അംഗങ്ങളെ ചടങ്ങില്‍ വെച്ച് പ്രത്യേകം അനുമോദിച്ചു. തുടര്‍ന്ന് ജീവനക്കാരും കുടുംബാംഗങ്ങളും അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിവിധ ജില്ലകളില്‍ നിന്നും സര്‍വീസില്‍ നിന്നും വിരമിച്ച ഒട്ടേറെ മുന്‍കാല പ്രവര്‍ത്തകരും ജീവനക്കാരും സമ്മേളനത്തില്‍ പങ്കെടുത്തു. പുതിയ ഭാരവാഹികള്‍ പി സി ജയരാജന്‍ (പ്രസിഡന്റ്),ഡി ദിവ്യ, കെ.കെ. അനീഷ് കുമാര്‍ (വൈസ് പ്രസിഡന്റ്മാര്‍), മധു കരിമ്പില്‍ (സെക്രട്ടറി), എല്‍
ഉഷാകുമാരി, കെ. ദിവ്യ (ജോയിന്റ് സെക്രട്ടറിമാര്‍).വി. സചിത് (ട്രഷറര്‍).
