മൂലക്കണ്ടം ഷാവേസ് ക്ലബ്ബ് നല്ലോണം ’26 ആഘോഷം, സംഘടിപ്പിച്ചു; ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍ : മൂലക്കണ്ടം ഷാവേസ് സാസ്‌കാരിക സമിതിയുടെയും ഡി.വൈ.എഫ്.ഐ മൂലക്കണ്ടം യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നല്ലോണം ’26 സംഘടിപ്പിച്ചു. ഭഗത് സിംഗ് നഗറില്‍ നടന്ന പരിപാടി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ക്രോസ് കണ്‍ട്രി മത്സരങ്ങള്‍ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഫ്‌ലാഗ് ഓഫ് ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സി.പി . പ്രമോദ് അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന്‍ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
.ക്രോസ് കണ്‍ട്രി മത്സരത്തില്‍ യു.ജി. വിശാഖ് , ആദില്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി . ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷിജി അഭിലാഷ്, ടി വി പത്മിനി, കെ.പി. സന്തോഷ് ബാബു എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. എം . സുധാകരന്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ വിനോദ് കണ്ണോത്ത് നന്ദിയും പറഞ്ഞു.

 

error: Content is protected !!