മടിയന്‍: ഓണക്കാലത്ത് കാര്‍ഷിക വിളകളും മറ്റ് ഉല്‍പ്പന്നങ്ങളും വിപണി വിലയില്‍ നിന്നും 30 ശതമാനം വിലക്കുറവില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കൃഷിവകുപ്പ്, വി.എഫ്. പി. സി. കെ ഹോര്‍ട്ടികോര്‍പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള ഓണ സമൃദ്ധി 2026 കര്‍ഷക ചന്ത മടിയനില്‍ തുടങ്ങി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി കര്‍ഷക ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന് അധ്യക്ഷനായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. വി.രാഘവന്, വാര്‍ഡ് മെമ്പര്‍ എ. തമ്പാന്, കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍ ചാലില്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അടക്കം നിരവധി ആളുകള്‍ സംബന്ധിച്ചു. കാര്‍ഷിക ച ന്തയില്‍ കാര്‍ഷിക വിഭവങ്ങള്‍ എത്തിക്കുന്ന കര്‍ഷകര്‍ക്ക് വിപണി വിലയെക്കാള്‍ 10 ശതമാനം വില കൂടുതല്‍ നല്‍കുന്നതും കൃഷിവകുപ്പിന്റെ കാര്‍ഷിക ചന്തയുടെ പ്രത്യേകതയാണ്.
