കാഞ്ഞങ്ങാട്: അജയന് ചാലിങ്കാലിന്റെ ‘ബുദ്ധന്റെ കടല്‍’ എന്ന കഥാസമാഹാരം നിരൂപകന് ഇ. പി രാജഗോപാലന്‍, എഴുത്തുകാരനും ഗ്രന്ഥലോകം പത്രാധിപരുമായ പി.വി.കെ പനയാലിനു നല്കി പ്രകാശനം നിര്‍വ്വഹിച്ചു.സുരേഷ് മോഹന്‍ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. യുവ എഴുത്തുകാരി തേജസ്വിനി. പി പുസ്തക പരിചയം നടത്തി. കവികളായ പി.എം.ദീപ, സീതാദേവി കരിയാട്ട്, എം.കവിത, ചിത്രകാരന് രാജേന്ദ്രന് പുല്ലൂര്‍, സിനിമാസംവിധായകന് അജയ് പ്രസീദ്, പുകസ ജില്ലാ സെക്രട്ടറി രവീന്ദ്രന് കൊടക്കാട് എന്നിവര്‍ സംസാരിച്ചു. പുകസ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി വിജയന് പൊള്ളക്കട സ്വാഗതവും ടി. രാജന് നന്ദിയും പറഞ്ഞു.
