ആതിര സ്മൃതി സപര്യ ചിത്രപ്രതിഭാ പുരസ്‌കാരം 2026 ; ചിത്രങ്ങളെ ക്ഷണിക്കുന്നു

കാഞ്ഞങ്ങാട്: അകാലത്തില്‍ പൊലിഞ്ഞ കാസര്‍കോട് ജവഹര്‍ നവോദയ വിദ്യാര്‍ഥിനിയും ബാലകവയിത്രിയും ചിത്രകാരിയുമായ കുമാരി ആതിര കെ.വിയുടെ പതിനാലാം സ്മൃതി വര്‍ഷ ആചരണത്തിന്റെ ഭാഗമായി
പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ് എന്നീ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്നു. എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സംസ്ഥാന സിലബസ്,സിബി എസ് ഇ , ഐ സി എസ് ഇ , ഭാരതീയ വിദ്യാനികേതന്‍ തുടങ്ങിയ എല്ലാ വിദ്യാലയങ്ങളിലുമുളള വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഭാരതത്തിലെ ഏത് വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം
ഒരു വിദ്യാര്‍ത്ഥിക്ക് ഒരിനത്തില്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ യുവകേരളം നവഭാരതം എന്ന ആശയത്തെ ആസ്പദമാക്കിയാണ് ചിത്രം വരയ്‌ക്കേണ്ടത്. സൃഷ്ടികള്‍ സ്‌കൂള്‍ മേധാവിയുടെസാക്ഷ്യപത്രം സഹിതമാണ് അയക്കേണ്ടത്. 2026 സപ്തംബര്‍ 7 നകം 9744570014 എന്ന നമ്പറിലേക്ക് ചിത്രങ്ങള്‍ അയക്കുക. മൂന്ന് വിഭാഗങ്ങളിലേയും
ഏറ്റവും മികച്ച ഓരോ ചിത്രത്തിനും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ചിത്രരേഖയും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍വര്‍ഷങ്ങളില്‍ പ്രത്യേക ജൂറി പുരസ്‌കാരം അടക്കം
സമ്മാനം ലഭിച്ചവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല അവാര്‍ഡ് പ്രഖ്യാപനം സപ്തംബര്‍ 10 ന്
വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.മത്സരത്തിന് അയക്കുന്ന ചിത്രങ്ങള്‍ വ്യക്തതയോടെ അയക്കുക. എ. ഐ. സാങ്കേതികത ഉപയോഗിച്ച് വരച്ച ചിത്രം അയോഗ്യമായി കണക്കാക്കും.
സപര്യ സംസ്ഥാന സമിതി പുരസ്‌കാര സമര്‍പ്പണം 2026 സപ്തംബര്‍ അവസാന വാരം കണ്ണൂരില്‍ നടക്കും.

 

error: Content is protected !!