സൗഹൃദ കോര്‍ഡിനേറ്റര്‍മാര്‍ക്ക് ദ്വിദിന പരിശീലനം തുടങ്ങി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ സൗഹൃദ കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി തുടങ്ങി.
ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ സി.വി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ഹയര്‍ സെക്കന്‍ഡറി ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഷിനോജ് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി.
ജില്ലാ കോര്‍ഡിനേറ്റര്‍ മെയ്‌സണ്‍ കളരിക്കല്‍ ദ്വിദിന പരിശീലന പരിപാടിയുടെ വിശദീകരണം നടത്തി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 48 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ എന്‍. സദാശിവന്‍ സ്വാഗതവും പൂമണി പുതിയറക്കല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!