കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്‌കൃത അധ്യാപകന്‍ ചീമേനി പി.ഗോപീകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്‌കൃത അധ്യാപകന്‍ ചീമേനി ‘കാദംബരി’യിലെ പി.ഗോപീകൃഷ്ണന്‍ (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സ്‌കൂളിലെ എന്‍.സി.സി.യൂണിറ്റ് ഓഫീസറാണ്. അച്ഛന്‍: പരേതനായ വേലായുധന്‍ നായര്‍. അമ്മ: സത്യഭാമ. ഭാര്യ: കെ.ബിജി. മക്കള്‍: കെ.ഗൗതംക്യഷ്ണ ( ബിരുദ വിദ്യാര്‍ഥി, ബെംഗ്‌ളൂരു), കെ. വസുദേവ് കൃഷ്ണ (പത്താംതരം വിദ്യാര്‍ഥി, ദുര്‍ഗ സ്‌കൂള്‍, കാഞ്ഞങ്ങാട്), കെ.വൈഭവ് കൃഷ്ണ (നാലാം തരം വിദ്യാര്‍ഥി, ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) സഹോദരങ്ങള്‍: പി.ദേവിക, ശ്രീ പാര്‍വതി (അധ്യാപിക, ഉദിനൂര്‍ സെന്‍ട്രല്‍ യു.പി.സ്‌കൂള്‍) ശവസംസ്‌കാരം ഞായറാഴ്ച

 

error: Content is protected !!