കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അരയിയിലെ കെ.അന്തുമായി കാര്‍ത്തിക അന്തരിച്ചു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അരയിയിലെ കെ.അന്തുമായി കാര്‍ത്തിക (77) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കര്‍ണാടകയിലെ തോട്ടം തൊഴിലാളിയായിരുന്നു.
നാട്ടില്‍ തിരിച്ചെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ സജീവമാവുകയായിരുന്നു. അരയി വാര്‍ഡ് കൗണ്‍സിലറായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നതിന് മുന്‍പ്, അടിയന്തരാവസ്ഥയ്ക്ക് ശേഷം 1978-ല്‍ കര്‍ണാടകയിലെ ചിക്കമംഗ്ലൂരില്‍ ഇന്ദിരാഗാന്ധിക്ക് വേണ്ടി നടന്ന ചരിത്രപ്രസിദ്ധമായ ഉപതിരഞ്ഞെടുപ്പില്‍, അവിടെ എസ്റ്റേറ്റില്‍ ജോലി ചെയ്തുവരുമ്പോള്‍ സഹോദരന്‍ കുഞ്ഞാമുവിനൊപ്പം വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ സവിശേഷമായ ഓര്‍മ്മയാണ്.
ഭാര്യ: സി.എച്ച്
?മൈമൂന. മക്കള്‍: ജലീല്‍ കാര്‍ത്തിക (കെ.എസ്.ഇ.ബി, ഉദുമ,കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ എന്‍ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി ), അബൂബക്കര്‍ (സൗദി അറേബ്യ), സീനത്ത്, റസീന. മരുമക്കള്‍: റഹീം കാര്‍ത്തിക, മുബാറക് കൂളിയങ്കാല്‍, ജസീല കല്ലൂരാവി, സഹീറ കുശാല്‍ നഗര്‍.സഹോദരങ്ങള്‍ :പരേതരായ സി ഇബ്രാഹിം ഹാജി ആറങ്ങാടി, കുഞ്ഞാമു കാഞ്ഞങ്ങാട് സൗത്ത്, അന്തുക കൊവ്വല്‍, മുഹമ്മദ് തോയമ്മല്‍, മൊയ്തു അരയി, ദൈനബി അരയി.

 

error: Content is protected !!