വീട്ടില്‍ സൂക്ഷിച്ച എംഡിഎയുമായി യുവാവ് അറസ്റ്റില്‍; ചിറപ്പുറം ഹരിദാസ് എ അമീര്‍ ആണ് അറസ്റ്റിലായത്

നീലേശ്വരം: വീട്ടില്‍ സൂക്ഷിച്ച എംഡിഎയുമായി യുവാവ് അറസ്റ്റില്‍. ചിറപ്പുറം ഹരിദാസ് ബസ് ഷെല്‍ട്ടറിന് മുന്‍വശത്തെ എ അമീറിന്റെ വീട്ടില്‍ നിന്നുമാണ് നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ കെ വി രതീശനും സംഘവും എം ഡി എം എ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അമീറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കട്ടിലിന് അടിയില്‍ സൂക്ഷിച്ച എംഡി എം എ പിടികൂടിയത്. അമീറിന് മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ എഎസ് ഐ മാരായ എന്‍ എം രമേശന്‍, പി വി ശ്രീജിത്ത്, എം പ്രീതി, സിവില്‍ പോലീസ് ഓഫീസര്‍ ടി ബാബു എന്നിവരും ഉണ്ടായിരുന്നു.

 

error: Content is protected !!