കാസര്‍കോട്: വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 19കാരി മരിച്ചു. ബേഡഡുക്ക തോരോത്ത് ഹൗസില്‍ ടി. അശോകന് – അനസൂയ ദമ്പതികളുടെ മകള്‍ ടി. അനശ്വര (19) ആണ് മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ഡിവൈഎഫ്ഐ തോരോത്ത് യൂണിറ്റ് എക്സിക്യുട്ടീവ് അംഗമായിരുന്നു അനശ്വര. പ്ലസ്ടു പഠനത്തിന് ശേഷം ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അനശ്വര. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനശ്വര കുണ്ടംകുഴിയിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടി. പിന്നീട് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് ചെങ്കളയിലെ സഹകരണ ആശുപത്രിയിലേക്കും മാറ്റി. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ നില ഗുരുതരമാണെന്നു കണ്ടെത്തി. ഇതോടെ അനശ്വരയെ മംഗ്ളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് വിഷം അകത്തു ചെന്നതായുള്ള കാര്യം സ്ഥിരീകരിച്ചത്. ചികിത്സ തുടരുന്നതിനിടയില്‍ ഇന്നലെ രാത്രി പത്തരമണിയോടെ മരണം സംഭവിക്കുകയായിരുന്നു. അനശ്വരയുടെ മരണം സംബന്ധിച്ച് പിതാവ് നല്കിയ പരാതിയില്‍ ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരന്: അശ്വിന്.
