പടന്നക്കാട്: ഹോസ്ദുര്‍ഗ് പോലീസ് വീണ്ടും മയക്കുമരുന്ന് വേട്ട . പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് സമീപത്ത് നിന്ന് ഒരു ഗ്രാം എംഡിഎംഎ കൈവശം സൂക്ഷിച്ച നിലയില്‍ നീലേശ്വരം തട്ടാച്ചേരി രാമരത്തെ കെ. എസ്. അഭിഷേക് (27) അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രി 10.10ഓടെ രാത്രികാല പട്രോളിങ്ങിനിടെ കോളേജ് ഗേറ്റിന് സമീപം സംശയാസ്പദമായി കണ്ട അഭിഷേക് പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഹോസ്ദുര്‍ഗ് എസ്.ഐ പി. ആര്‍. ശരത്തും പ്രൊബേഷന്‍ എസ്.ഐ അഞ്ജലിയും ചേര്‍ന്ന് പിന്തുടര്‍ന്ന് ഇയാളെ പിടികൂടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ഒരു ഗ്രാം എംഡിഎംഎയും പാന്റിന്റെ പോക്കറ്റില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെത്തി. എ.എസ്.ഐ അജയകുമാറും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
