‘സീബ്രാലൈനിലൂടെ കുതിക്കുന്ന വാഹനം’ കാല്‍നടയാത്രക്കാര്‍ ഭീതിയില്‍

കാഞ്ഞങ്ങാട്: സീബ്രാലൈനിലൂടെ കുതിച്ചുപായുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് കടുത്ത അപകടഭീഷണിയുയര്‍ത്തുന്നു. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ളതാണ് സീബ്രാലൈനുകള്‍. എന്നാല്‍ കാഞ്ഞങ്ങാട് നഗരത്തിലെ പല സീബ്രാലൈനുകളിലും വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ അമിതവേഗതയിലാണ് പോകുന്നത്. സീബ്രാലൈനിന്റെ മധ്യഭാഗത്ത് എത്തുമ്പോഴായിരിക്കും പലപ്പോഴും വാഹനങ്ങള്‍ കുതിച്ചുവരിക. ഇതോടെ ഭീതിയിലാകുന്ന യാത്രക്കാര്‍ തലങ്ങും വിലങ്ങും ഓടാന്‍ ശ്രമിക്കും. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കും. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത്തരം സാഹചര്യങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പോലും സാധിക്കാറില്ല. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും കാല്‍നടയാത്രക്കാരെ സുരക്ഷിതമായി കടത്തിവിടാനും പോലീസുണ്ടെങ്കിലും ചിലപ്പോള്‍ പോലീസിനെ പോലും വകവെക്കാതെയാണ് വാഹനങ്ങള്‍ പോകുന്നത്. അതുകൊണ്ട് സീബ്രാലൈനുകള്‍ അവഗണിച്ച് അമിതവേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

 

error: Content is protected !!