ബാങ്ക് അക്കൗണ്ട് വഴി സംശയാസ്പദമായ ഇടപാടുകള്‍; ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 20 കാരന് എതിരെ കേസ്

പാണത്തൂര്‍: പനത്തടിയിലെ ഒരു ബാങ്ക് അക്കൗണ്ട് വഴി കുറ്റകരമായ പശ്ചാത്തലമുള്ള സംശയാസ്പദമായ പണമിടപാടുകള്‍ നടത്തിയ സംഭവത്തില്‍ 20 കാരന് എതിരെ രാജപുരം പോലീസ് കേസെടുത്തു. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നെല്ലിക്കുന്ന് സ്വദേശിയായ സിദ്ധാര്‍ത്ഥ ചന്ദ്രന് എതിരെയാണ്
രാജപുരം ഇന്‍സ്പെക്ടര്‍ സന്തോഷ് കെ. സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സൈബര്‍ പോലീസും ഡല്‍ഹി ഔട്ടര്‍ ഡിസ്ട്രിക്റ്റ് സൈബര്‍ പോലീസും നല്‍കിയ നിര്‍ദ്ദേശപ്രകാരം ഈ അക്കൗണ്ട് നേരത്തെ ബാങ്ക് അധികൃതര്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരെ അക്കൗണ്ട് ഉടമ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അക്കൗണ്ട് ഉടമ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ഹൈക്കോടതിക്ക്, ഈ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത് കുറ്റകരമായ ഇടപാടുകള്‍ക്ക് വേണ്ടിയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. സ്വന്തം സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ അക്കൗണ്ട് ഉടമയ്ക്ക് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ രാജപുരം എസ്.എച്ച്.ഒ യോട് കോടതി ഉത്തരവിട്ടത്. 2025 ഒക്ടോബര്‍ 15 മുതല്‍ 2026 ജൂലൈ 18 വരെയുള്ള കാലയളവില്‍ നടന്ന ഇടപാടുകളാണ് നിലവില്‍ അന്വേഷിക്കുന്നത്.

 

error: Content is protected !!